Connect with us

National

പാര്‍ലിമെന്റ് ആണ് പരമോന്നതം; അതിന് മുകളില്‍ ഒരധികാര കേന്ദ്രവുമില്ല; സുപ്രീം കോടതിക്കെതിരെ വീണ്ടും ഉപരാഷ്ട്രപതി

സുപ്രീം കോടതിയുടെ അധികാര പരിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രസ്താവനയുടെ ചൂടാറും മുമ്പാണ് ധന്‍കര്‍ വീണ്ടും വിവാദത്തിന് വഴിതുറന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പാര്‍ലിമെന്റ് ആണ് പരമോന്നത സംവിധാനമെന്നും അതിനു മുകളില്‍ ഒരധികാര കേന്ദ്രവും ഇല്ലെന്നുമുള്ള പ്രസ്താവനയുമായി വീണ്ടും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. സുപ്രീം കോടതിയുടെ അധികാര പരിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രസ്താവനയുടെ ചൂടാറും മുമ്പാണ് ധന്‍കര്‍ വീണ്ടും വിവാദത്തിന് വഴിതുറന്നത്.

ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ധന്‍കറുടെ പ്രതികരണം. ‘പാര്‍ലിമെന്റാണ് പരമോന്നതം. അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഭരണഘടന എന്തായിരിക്കണമെന്നതിന്റെ ആത്യന്തിക ചുമതലക്കാര്‍. അതിന് മുകളില്‍ ഒരു അധികാരവും പാടില്ല.’- ധന്‍കര്‍ പറഞ്ഞു.

രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളിലെ സമയപരിധി നിര്‍ദേശിക്കുന്നതടക്കമുള്ള സുപ്രീം കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍.

 

 

 

---- facebook comment plugin here -----

Latest