Connect with us

National

ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാർലിമെന്റ് സുരക്ഷാ കേസ് പ്രതി നീലം ആസാദ് കോടതിയിൽ

ഡിസംബർ 21ലെ റിമാൻഡ് ഉത്തരവിന്റെ നിയമസാധുതയെ ചോദ്യം ചെയ്താണ് നീലം ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Published

|

Last Updated

ന്യൂഡൽഹി | പാർലമെന്റ് സുരക്ഷാവീഴ്ച കേസിൽ പ്രതിയായ നീലം ആസാദ്, തന്നെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡിസംബർ 21ലെ റിമാൻഡ് ഉത്തരവിന്റെ നിയമസാധുതയെ ചോദ്യം ചെയ്താണ് നീലം ഹൈക്കോടതിയിൽ ഹർജി നൽകിയത്.

റിമാൻഡിൽ തുടരുന്ന വേളയിൽ തനിക്ക് വേണ്ടി വാദിക്കാൻ ഇഷ്ടമുള്ള ഒരു അഭിഭാഷകനെ സമീപിക്കാൻ അനുവാദം നൽകിയില്ലെന്നും ഹർജിയിൽ നീലം ആരോപിച്ചു.

ലോക്‌സഭയിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത ആറുപേരിൽ ഒരാളാണ് നീലം ആസാദ്. ഉപരിപഠനത്തിനായി ഹിസാറിൽ താമസിച്ചു വരുന്നതിനിടെയാണ് നീലം പാർലിമെന്റ് സുരക്ഷാ വീഴ്ച സംഭവത്തിൽ ഉൾപ്പെടുന്നത്.

Latest