Connect with us

National

പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു

രാജ്യസഭയിലും വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ തള്ളി.

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലമെന്റ് നാലാംദിനവും പ്രക്ഷുബ്ധം.മണിപ്പൂര്‍- സംഭാല്‍ സംഘര്‍ഷം,അദാനി കോഴ, ഡല്‍ഹിയിലെ ക്രമസമാധാന നില തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നോട്ടീസ് തള്ളിയതോടെ ലോക്‌സഭ തുടങ്ങിയത് മുതല്‍ ബഹളമായിരുന്നു.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു.

രാജ്യസഭയിലും വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ തള്ളി.കൂടാതെ പ്രതിപക്ഷ നടപടിയെ സഭാധ്യക്ഷന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം വെടിയും വരെ പ്രതിഷേധവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം.

---- facebook comment plugin here -----

Latest