National
പാര്‍ലിമെന്റ് അതിക്രമം: വീഴ്ച സംഭവിച്ചതായി സമ്മതിച്ച് അമിത് ഷാ
ആഭ്യന്തര മന്ത്രാലയം അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. സ്പീക്കര്‍ക്ക് ഉടന്‍ റിപോര്‍ട്ട് നല്‍കും.

ന്യൂഡല്‍ഹി | പാര്‍ലിമെന്റ് അതിക്രമത്തില്‍ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര മന്ത്രാലയം അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. സ്പീക്കര്‍ക്ക് ഉടന്‍ റിപോര്‍ട്ട് നല്‍കും.
സംഭവം ഗുരുതരമെങ്കിലും പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു.
കേസില്‍ റിമാന്‍ഡിലായ നാലു പ്രതികളെയും കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സാഗര്‍ ശര്‍മ, മൈസുരു സ്വദേശി മനോരഞ്ജന്‍ ഗൗഡ, മഹാരാഷ്ട്രയില്‍ നിന്നുള്ള അമോള്‍ ഷിന്‍ഡെ, ഹരിയാന സ്വദേശി നീലം എന്നിവരെയാണ് പാട്യാല ഹൗസ് കോടതി, പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
---- facebook comment plugin here -----