National
പാർലിമെന്റ് അതിക്രമ കേസ്: ലോക്സഭയിൽ പ്രതിഷേധിച്ച 30 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു
ശീതകാല സമ്മേളനത്തിന്റെ ബാക്കി ദിവസങ്ങളിലേക്കാണ് സസ്പെൻഷൻ.
ന്യൂഡൽഹി | കഴിഞ്ഞയാഴ്ച പാർലമെന്റിലുണ്ടായ വൻ സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചേംബറിൽ പ്രതിഷേധിച്ചതിനെത്തുടർന്ന് 30 പ്രതിപക്ഷ എംപിമാരെ ലോക്സഭാ സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്തു. ശീതകാല സമ്മേളനത്തിന്റെ ബാക്കി ദിവസങ്ങളിലേക്കാണ് സസ്പെൻഷൻ.
ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് 13 പ്രതിപക്ഷ എംപിമാർ കഴിഞ്ഞയാഴ്ച നടപടി നേരിട്ടതിന് പിന്നാലെയാണ് പുതിയ സസ്‌പെൻഷൻ.
---- facebook comment plugin here -----