Connect with us

National

പാർലിമെന്റ് അതിക്രമക്കേസ്: പ്രതികളുടെ മൊബൈൽ ഫോണുകൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

അതിക്രമത്തിന്റെ മുഖ്യ സൂത്രധാരനായ സൂത്രധാരൻ ലളിത് മോഹൻ ഝാ കൈവശം വെച്ചിരുന്ന മൊബൈൽ ഫോണുകളാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Published

|

Last Updated

ന്യൂഡൽഹി | പാർലമെന്റ് അതിക്രമ കേസിലെ അഞ്ച് പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഭാഗങ്ങൾ രാജസ്ഥാനിൽ നിന്ന് കണ്ടെടുത്തു. അതിക്രമത്തിന്റെ മുഖ്യ സൂത്രധാരനായ സൂത്രധാരൻ ലളിത് മോഹൻ ഝാ കൈവശം വെച്ചിരുന്ന മൊബൈൽ ഫോണുകളാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

അതിക്രമത്തിന് ശേഷം രാജസ്ഥാനിലേക്ക് പോയ ലളിത് പിന്നീട് ഡൽഹിയിലേക്ക് മടങ്ങി വരുന്നതിന് മുമ്പ് തന്റേത് ഉൾപ്പെടെ അഞ്ച് മൊബൈൽ ഫോണുകൾ നശിപ്പിച്ചതായും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചതായും ഡൽഹി പോലീസ് വൃത്തങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാജസ്ഥാനിലെ കുച്ചമാനിലേക്ക് കടന്ന ലളിത് ഝാ അവിടെ വെച്ചാണ് മൊബൈൽ ഫോണുകൾ നശിപ്പിച്ചത്.

ആദ്യം നാല് പ്രതികളുടെയും ഫോണുകൾ നശിപ്പിച്ച ലളിത് ഡൽഹിയിൽ എത്തുന്നതിന് മുമ്പ് സ്വന്തം ഫോണും നശിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ലളിതിന്റെയും ബാക്കി നാല് പ്രതികളുടെയും വിവരങ്ങൾ തേടി അന്വേഷണ സംഘം സെല്ലുലാർ കമ്പനിക്ക് കത്ത് നൽകിയിട്ടുണ്ട്.

Latest