Connect with us

National

പാര്‍ലിമെന്റ് അതിക്രമ കേസ്: മുഖ്യ സൂത്രധാരന്‍ ലളിത് ഝാ കീഴടങ്ങി

കര്‍ത്തവ്യപഥ് പോലീസ് മുമ്പാകെ കീഴടങ്ങിയ പ്രതിയെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറി.

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലിമെന്റ് അതിക്രമ കേസിലെ മുഖ്യ സൂത്രധാരന്‍ കീഴടങ്ങി. ലളിത് ഝാ ആണ് കീഴടങ്ങിയത്. കര്‍ത്തവ്യപഥ് പോലീസ് മുമ്പാകെ കീഴടങ്ങിയ പ്രതിയെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറി.

കൊല്‍ക്കത്തയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ലളിത് ഝാ ഡല്‍ഹിയിലെത്തിയാണ് കീഴടങ്ങിയത്. രണ്ട് ദിവസമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍.

അതിക്രമത്തിന് പാര്‍ലിമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനം തിരഞ്ഞെടുത്തത് ലളിത് ഝാ ആണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഭഗത് സിംഗിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു പ്രതിയെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറയുന്നു.

 

Latest