Connect with us

National

പാര്‍ലമെന്റ് അതിക്രമം:രണ്ടിടങ്ങളില്‍ കൂടി പരിശോധന; ലളിത് ഝായുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

പാര്‍ലമെന്റിന് പുറത്തെ ദൃശ്യങ്ങള്‍ സുഹൃത്തിന് ലളിത് അയച്ചിരുന്നു.ദൃശ്യങ്ങള്‍ പരമാവധി പ്രചരിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റിലെ അതിക്രമവുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളില്‍ കൂടി അന്വേഷണ സംഘത്തിന്റെ പരിശോധന. കേസിലെ പ്രതികളായ സാഗര്‍ ശര്‍മ്മ, നീലം എന്നിവരുടെ ലക്‌നോ, ജിന്‍ഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ കുടുംബാംഗങ്ങളുടെ മൊഴി എടുത്തു.

സാഗര്‍ ശര്‍മ്മ ഷൂ വാങ്ങിയ കടയുടമയെയും ചോദ്യം ചെയ്തു. 600 രൂപക്കാണ് ഷൂ വാങ്ങിയതെന്ന് കടയുടമ മൊഴി നല്‍കി. ഇയാളെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. അതേസമയം, പാര്‍ലമെന്റ് അതിക്രമകേസിലെ മുഖ്യപ്രതി ലളിത് ഝായുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാര്‍ലമെന്റിന് പുറത്തെ ദൃശ്യങ്ങള്‍ ഇയാള്‍ക്കും ലളിത് അയച്ചിരുന്നു.

ദൃശ്യങ്ങള്‍ പരമാവധി പ്രചരിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. ലളിതും മഹേഷും താമസിച്ച രാജസ്ഥാനിലെ ഹോട്ടലിലും പരിശോധന നടത്തി. അധ്യാപകനായി ജോലി ചെയ്തിരുന്ന ലളിത് ഝായുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഝായുടെ മാതാപിതാക്കളില്‍ നിന്നടക്കം വിവരം തേടി. പ്രതികളുടെ മൊബൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് നശിപ്പിച്ചെന്നാണ് ഝായുടെ മൊഴി.പാര്‍ലമെന്റില്‍ കൂടാതെ മൈസൂര്‍, ഗുരു ഗ്രാം, രാജസ്ഥാന്‍ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും.

 

 

 

---- facebook comment plugin here -----

Latest