National
പാര്‍ലിമെന്റ് അതിക്രമം; അറസ്റ്റിലായ നീലംദേവിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കിസാന്‍ പഞ്ചായത്ത്
നീലത്തിന് പിന്തുണയുമായി മൂന്ന് പ്രമേയങ്ങള്‍ കിസാന്‍ പഞ്ചായത്ത് പാസാക്കി.
ചണ്ഡീഗഡ് | പാര്‍ലിമെന്റ് അതിക്രമ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശി നീലംദേവിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കിസാന്‍ പഞ്ചായത്ത്. നീലത്തിന് പിന്തുണയുമായി മൂന്ന് പ്രമേയങ്ങള്‍ കിസാന്‍ പഞ്ചായത്ത് പാസാക്കി.
നീലത്തെ വെറുതെ വിടണം, യു എ പി എ എടുത്തുമാറ്റണം, ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങള്‍ വിഷയത്തെ വഴിതിരിക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയങ്ങളാണ് പാസാക്കിയത്. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്നും കിസാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടു.
തൊഴിലില്ലായ്മയും വിലക്കയറ്റവും സ്വേച്ഛാധിപത്യവും എതിര്‍ക്കുന്നതിനാണ് നീലം പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഗ്രാമവാസികളില്‍ ചിലര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കിസാന്‍ പഞ്ചായത്ത് സംഘടിപ്പിച്ച് നീലത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
നീലം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് ഗ്രാമവാസികളും കുടുംബവും പറയുന്നത്. എന്നാല്‍, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.