parliament election
കുവൈത്തിൽ പാർലിമെന്റ് തിരഞ്ഞെടുപ്പ് അടുത്ത മാസം
ജൂൺ ആറിന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു.

കുവൈത്ത് സിറ്റി| കുവൈത്ത് പാർലിമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ ആറിന്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കഴിഞ്ഞ സെപ്തംബറിൽ നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പ് അസാധുവാക്കുകയും 2020ലെ പാർലിമെന്റ് പുനഃസ്ഥാപിക്കുകയും ചെയ്ത് ഭരണഘടനാ കോടതി കഴിഞ്ഞ മാസം വിധി പുറപ്പെടുവിച്ചിരുന്നു.
ഇതിനു ശേഷം 2020ലെ പാർലിമെന്റ് പിരിച്ചുവിട്ട് അമീർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് അനിവാര്യമായത്. തിരഞ്ഞെടുപ്പ് നടക്കുന്ന ജൂൺ ആറിന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു.
ഇബ്റാഹീം വെണ്ണിയോട്
---- facebook comment plugin here -----