Connect with us

International

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്;ഫ്രാന്‍സില്‍ ഇടതുപക്ഷത്തിന്റെ മുന്നേറ്റം

ആര്‍ക്കും കേവലഭൂരിപക്ഷ സാധ്യതയില്ലാത്തതിനാല്‍ തൂക്ക്മന്ത്രിസഭക്ക് സാധ്യത

Published

|

Last Updated

പാരീസ് | ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷങ്ങളെ പിന്നിലാക്കി ഇടതു സഖ്യത്തിന് മുന്നേറ്റം. ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയില്‍ ഞായറാഴ്ചയാണ് രണ്ടാം വട്ട വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ മുന്നിട്ടു നിന്ന തീവ്രവലതു പക്ഷമായ നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 182 സീറ്റുകള്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യവലതുപക്ഷ പാര്‍ട്ടിയായ എന്‍സെംബിള്‍ പാര്‍ട്ടി 163 സീറ്റുകളും തീവ്ര വലതുപക്ഷമായ ദേശീയ റാലിയും സഖ്യകക്ഷികളും 143 സീറ്റുകളും നേടി. അതേസമയം 577 അംഗ നാഷണല്‍ അസംബ്ലിയിലെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 289 സീറ്റുകള്‍ നേടാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഫലം വന്നതിന് പിന്നാലെ ഫ്രാന്‍സില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ഇടതുപക്ഷത്തെ നയിച്ച ജീന്‍ ലൂക്ക് മെലന്‍ചോണ്‍ വ്യക്തമാക്കി.ഇടതുപക്ഷ നേതാവായ ജീന്‍ ലൂക്ക് മെലന്‍ചോണാകും ഫ്രാന്‍സിന്റെ അടുത്ത പ്രസിഡന്റ് എന്നാണ് വിവരം.

 

Latest