Kerala
ടി പി കേസ് പ്രതികള്‍ക്ക് പരോള്‍; കണക്കുകള്‍ നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്
![](https://assets.sirajlive.com/2023/03/tp-chandrasekhar.jpg)
തിരുവനന്തപുരം | ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയതിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള പരോള്‍ കണക്കാണ് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചത്. എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കൊവിഡ് സ്‌പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്‍ അനുവദിച്ചത്.
കൊടി സുനിക്ക് പരോള്‍ ലഭിച്ചത് 60 ദിവസമാണ്. കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സജിത്ത് എന്നിവര്‍ക്ക് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചു. കെ സി രാമചന്ദ്രന് 1,081 ദിവസവും ട്രൗസര്‍ മനോജിന് 1,068 ദിവസവും സജിത്തിന് 1,078 ദിവസവും പരോള്‍ ലഭിച്ചു. ആറു പേര്‍ 500ലധികം ദിവസം പരോള്‍ ലഭിച്ചു.
ടി കെ രാജേഷ് 940, മുഹമ്മദ് ഷാഫി 656, ഷിനോജ് 925, റഫീഖ് 782, കിര്‍മാണി മനോജ് 851, എം സി അനൂപ് 900 എന്നിങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ലഭിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ നല്‍കുന്നതെന്ന് കെ കെ രമ എം എല്‍ എ പ്രതികരിച്ചു.