Connect with us

Kerala

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തു; സി പി ഐ നേതാവിനോട് പാര്‍ട്ടി വിശദീകരണം തേടി

Published

|

Last Updated

കൊച്ചി | സില്‍വല്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് സി പി ഐ നേതാവിനോട് പാര്‍ട്ടി വിശദീകരണം തേടി. പിറവം ലോക്കല്‍ സെക്രട്ടറി കെ സി തങ്കച്ചനോടാണ് വിശദീകരണം തേടിയത്.

തങ്കച്ചന്റെത് അച്ചടക്ക ലംഘനമാണെന്ന് സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകും. കെ സി തങ്കച്ചനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും രാജു വ്യക്തമാക്കി.

Latest