Connect with us

Kerala

പങ്കാളികളെ കൈമാറുന്ന സംഘം കോട്ടയത്ത് അറസ്റ്റില്‍

ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

Published

|

Last Updated

കോട്ടയം | ജീവിത പങ്കാളികളെ ലൈംഗിക വേഴ്ചക്ക് വേണ്ടി കൈമാറുന്ന സംഘം കോട്ടയത്ത് അറസ്റ്റില്‍. മൂന്ന് ജില്ലകളിൽ നിന്നുള്ള ഏഴ് പേരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മെസഞ്ചര്‍, ടെലഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വഴിയായിരുന്നു  കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം.

ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. മറ്റൊരാള്‍ക്ക് ലൈംഗികമായി കീഴ്‌പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ഇവര്‍ പരാതിപ്പെട്ടു. ദമ്പതികളല്ലാത്തവരും പരസ്യമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലുണ്ട്.

സ്ത്രീകളും പുരുഷന്മാരും മധ്യവയസ്‌കരും അടക്കമുള്ളവര്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഘവുമായി ബന്ധമുള്ള 25 പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.