Connect with us

participatory pension

പങ്കാളിത്ത പെൻഷൻ: സംസ്ഥാന സർക്കാറിന് താത്പര്യമില്ലെന്ന് ധനമന്ത്രി

ഇടത് മുന്നണി സർക്കാറിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നത്.

Published

|

Last Updated

അഗർത്തല | പങ്കാളിത്ത പെൻഷനോട് സംസ്ഥാന സർക്കാറിന് പ്രത്യേക താത്പര്യമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതിൽ പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. പെൻഷൻ ശാസ്ത്രീയമായി നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടക്കുകയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ത്രിപുര തലസ്ഥാനമായ അഗർത്തലയിലെത്തിയ കെ എൻ ബാലഗോപാൽ പറഞ്ഞു.

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ കേന്ദ്ര നിലപാട് നിർണായകമാണ്. ഇങ്ങനെ പ്രഖ്യാപിച്ച രാജസ്ഥാനിലടക്കം നേരത്തേ അടച്ച പണം എങ്ങനെ തിരികെ നൽകുമെന്നതിൽ അവ്യക്തതയുണ്ട്.
ഇടത് മുന്നണി സർക്കാറിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നത്.

തൊഴിലാളി സംഘടനകൾ വർഷങ്ങളായി ഈ ആവശ്യമുന്നയിക്കുന്നുണ്ട്. പദ്ധതി പിൻവലിക്കാത്തതിൽ സർക്കാറിനെതിരെ ഇടത് തൊഴിലാളി സംഘടനകളുൾപ്പെടെ വിമർശം ശക്തമാക്കിയ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാത്ത കേരളത്തിലെ സി പി എം നിലപാട് ത്രിപുരയിൽ ബി ജെ പി ശക്തമായി ഉയർത്തുന്നുണ്ട്. ത്രിപുരയിൽ സി പി എമ്മിൻ്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് പങ്കാളിത്ത പെൻഷൻ പുനഃസ്ഥാപിക്കുമെന്നാണ്.

Latest