Connect with us

From the print

പങ്കാളിത്ത പെന്‍ഷന്‍: 2013 ല്‍ നിയമന യോഗ്യത നേടിയവര്‍ക്ക് പഴയ പെന്‍ഷന്‍ നല്‍കണമെന്ന് നിര്‍ദേശം

പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി തയ്യാറാക്കി 2021ല്‍ സമര്‍പ്പിച്ച റിപോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | നിര്‍ണായക ശിപാര്‍ശകളടങ്ങിയ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ റിപോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി തയ്യാറാക്കി 2021ല്‍ സമര്‍പ്പിച്ച റിപോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

2021ല്‍ റിപോര്‍ട്ട് ലഭിച്ചിരുന്നുവെങ്കിലും സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

2013ല്‍ പി എസ് സി പരീക്ഷയില്‍ യോഗ്യത നേടി പിന്നീടുള്ള വര്‍ഷങ്ങളില്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് പഴയ പെന്‍ഷന്‍ നടപ്പാക്കണമെന്നാണ് സമിതിയുടെ സുപ്രധാന ശിപാര്‍ശകളിലൊന്ന്.

മിനിമം പെന്‍ഷന്‍ ഉറപ്പാക്കുക, ഡി സി ആര്‍ ജി അനുവദിക്കുക, പെന്‍ഷനിലെ സര്‍ക്കാര്‍ വിഹിതം 14 ശതമാനമാക്കി ഉയര്‍ത്തുക തുടങ്ങിയ ശിപാര്‍ശകള്‍ മുന്നോട്ടുവെക്കുന്ന റിപോര്‍ട്ടില്‍ പദ്ധതി പിന്‍വലിക്കുന്നതിന് എന്തെങ്കിലും നിയമ തടസ്സമുണ്ടോ എന്ന പരാമര്‍ശമില്ല. എന്നാല്‍, പങ്കാളിത്ത പെന്‍ഷന്റെ ഗുണം സര്‍ക്കാറിന് ലഭിക്കാന്‍ 2040 വരെ കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്.

തുടര്‍ന്ന് യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് 2016 ലെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പറഞ്ഞിരുന്നു. പിന്നീട് അധികാരത്തിലെത്തിയതിന് പിന്നാലെ നിയോഗിച്ച സമിതി 2021 ല്‍ റിപോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.

 

Latest