Connect with us

Kerala

ആറളം ഫാമില്‍ സ്വകാര്യ സംരംഭകരുമായുള്ള പങ്കാളിത്ത കൃഷി: ഇടത് സംഘടനകള്‍ പ്രക്ഷോഭത്തിന്

30 വര്‍ഷത്തേക്ക് പങ്കാളിത്ത കൃഷിക്ക് നല്‍കിയതിലാണ് ആക്ഷേപം. സംഭവത്തില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സമിതി നാളെ മുതല്‍ കുടില്‍ കെട്ടി സമരം തുടങ്ങും.

Published

|

Last Updated

കണ്ണൂര്‍ | ആറളം ഫാമില്‍ സ്വകാര്യ സംരംഭകരുമായുള്ള പങ്കാളിത്ത കൃഷിക്കെതിരെ ഇടതുപക്ഷ സംഘടനകള്‍ പ്രക്ഷോഭത്തിന്. 30 വര്‍ഷത്തേക്ക് പങ്കാളിത്ത കൃഷിക്ക് നല്‍കിയതിലാണ് ആക്ഷേപം.

സംഭവത്തില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സമിതി നാളെ മുതല്‍ കുടില്‍ കെട്ടി സമരം തുടങ്ങും. പട്ടികവര്‍ഗ വകുപ്പിന്റെ ഭൂമി പാട്ടത്തിനു നല്‍കി ഫാമിനെ സ്വകാര്യവത്കരിക്കുകയാണെന്നാണ് ആക്ഷേപം.

അതേസമയം, ഫാമിനെ ലാഭത്തിലാക്കാനും ആദിവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുമുള്ള പദ്ധതിയാണെന്നാണ് മാനേജ്‌മെന്റിന്റെ ന്യായീകരണം.

Latest