Kerala
ദേശീയ തലത്തില്‍ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി നിര്‍ദേശം: പി കെ ശ്രീമതി
സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച വാര്‍ത്ത മെനഞ്ഞവരോടു തന്നെ അതിന്റെ വിശദാംശങ്ങള്‍ ചോദിക്കണം

തിരുവനന്തപുരം | ദേശീയ തലത്തില്‍ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി നിര്‍ദേശം നല്‍കിയതെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച വാര്‍ത്ത മെനഞ്ഞവരോടു തന്നെ അതിന്റെ വിശദാംശങ്ങള്‍ ചോദിക്കണമെന്നും സി പി എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. കേരളത്തിലുള്ളപ്പോള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കും. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും പി കെ ശ്രീമതി പ്രതികരിച്ചു. ഇത്തരത്തില്‍ വാര്‍ത്ത മെനഞ്ഞെടുത്തത് ആരാണെന്ന് അറിയില്ല.
പി കെ ശ്രീമതിയുടെ പ്രായപരിധിയില്‍ ഇളവ് നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ എടുത്തത് മഹിള ആസോസിയേഷന്‍ ദേശീയ നേതാവെന്ന നിലയില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ ശ്രീമതിയെ വിലക്കി എന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.