National
സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരസ്യം നല്‍കി; എഎപിയ്ക്ക് 164 കോടി രൂപ തിരിച്ചടയ്ക്കാന്‍ നോട്ടീസ്
ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി ആണ് നോട്ടീസ് നല്‍കിയത്.
ന്യൂഡല്‍ഹി| ആംആദ്മി പാര്‍ട്ടിയ്ക്ക് 164 കോടി രൂപ തിരിച്ചടയ്ക്കാന്‍ നോട്ടീസ്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരസ്യം പത്രങ്ങളില്‍ നല്‍കിയെന്ന ആരോപണത്തില്‍ ഗവര്‍ണറുടെ നിര്‍ദേശം അനുസരിച്ചാണ് നടപടി. ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി ആണ് നോട്ടീസ് നല്‍കിയത്. 10 ദിവസത്തിനകം തുക അടയ്ക്കണം. നോട്ടീസിലെ നിര്‍ദേശം നടപ്പിലാക്കുന്നതില്‍ എ.എ.പി കണ്‍വീനര്‍ വീഴ്ച വരുത്തിയാല്‍, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ നേരത്തെയുള്ള ഉത്തരവ് പ്രകാരം പാര്‍ട്ടിയുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
ഭരണഘടനാ വിരുദ്ധമായി ഉദ്യോഗസ്ഥരെ കൊണ്ട് നടപടി എടുപ്പിക്കുകയാണെന്ന് ആം ആദ്മി കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പരസ്യങ്ങള്‍ ഡല്‍ഹിയിലടക്കം നല്‍കുന്നു. ഈ പണം തിരിച്ചു പിടിച്ചോ എന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദിച്ചു.