സര്‍ക്കാര്‍ പരസ്യങ്ങളുടെ മറവില്‍ പാര്‍ട്ടി പരസ്യങ്ങള്‍ നല്‍കിയെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി (ഡിഐപി) 164 കോടി രൂപയുടെ റിക്കവറി നോട്ടീസ് നല്‍കി.
10 ദിവസത്തിനകം പണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കിയതെന്നാണ് ആരോപണം. രാഷ്ട്രീയക്കാരന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രിംകോടതി നേരത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
വീഡിയോ കാണാം
---- facebook comment plugin here -----