Connect with us

Kerala

ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്ന്: ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയെ സസ്‌പെന്‍ഡ് ചെയ്യും

ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. എം ജി സാബുവിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.

Published

|

Last Updated

കൊച്ചി | ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടില്‍ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. എം ജി സാബുവിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. സാബു വെള്ളിയാഴ്ച വിരമിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നടപടി നിര്‍ദേശം.

ഡി വൈ എസ് പിക്കൊപ്പം വിരുന്നിനു പോയ രണ്ടു പോലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡി വൈ എസ് പിയെ അനുഗമിച്ച ഡ്രൈവര്‍, എ ആര്‍ ക്യാമ്പില്‍ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് നിയോഗിച്ചിരുന്ന പോലീസുകാരന്‍ എന്നിവരെയാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. എറണാകുളം റൂറല്‍ എസ് പിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

മൂന്ന് പോലീസുകാര്‍ക്കൊപ്പമാണ് എം ജി സാബു ഗുണ്ടാ നേതാവിന്റെ വീട്ടില്‍ എത്തിയത്. ഇതില്‍ ഒരാള്‍ വിജിലന്‍സില്‍ നിന്നുള്ളയാളാണ്.