Connect with us

cpim party congress

പാർട്ടി കോൺഗ്രസ് പിണറായിയുടെ തിരക്കഥ അനുസരിച്ചുള്ള കോൺഗ്രസ് വിരുദ്ധ സമ്മേളനം

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിൽ ബി ജെ പിക്കെതിരെ ഒരു പരാമർശവും കണ്ടില്ല.

Published

|

Last Updated

പിണറായി വിജയന്റെ തിരക്കഥക്ക് അനുസരിച്ച് നടന്ന ഒരു കോൺഗ്രസ് വിരുദ്ധ സമ്മേളനം മാത്രമായിരുന്നു സി പി എമ്മിന്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. രാജ്യത്ത് ദുർഭരണം നടപ്പാക്കുന്ന നരേന്ദ്ര മോദി സർക്കാറിനെ കാര്യമായി വിമർശിക്കാതെ നല്ലൊരു സമയവും കോൺഗ്രസ് വിരുദ്ധ ചർച്ചകൾക്കാണ് വിനിയോഗിച്ചത്. ബി ജെ പിയെ നേരിടാൻ കോൺഗ്രസ് ശക്തമല്ല എന്ന സി പി എമ്മിന്റെ സ്ഥിരം പല്ലവി കേരളത്തിലെ ന്യൂനപക്ഷ വോട്ടുകൾ എൽ ഡി എഫിലേക്ക് ആകർഷിക്കാനുള്ള ഒരു ഗൂഢതന്ത്രം മാത്രമാണ്. നാല് ദിവസം നീണ്ടുനിന്ന ആർഭാടം നിറഞ്ഞ പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് വിരുദ്ധ ചർച്ചകളും പിണറായി സ്തുതികളും മാത്രമാണ് കാണാൻ കഴിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിൽ ബി ജെ പിക്കെതിരെ ഒരു പരാമർശവും കണ്ടില്ല. കെ റയിൽ നടപ്പാക്കാനുള്ള വ്യഗ്രത കൊണ്ട് നരേന്ദ്ര മോദിയെ വിമർശിക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

CPM 23ആം പാർട്ടി കോൺഗ്രസ് രാജ്യത്ത് ദുർ ഭരണം നടപ്പാക്കുന്ന നരേന്ദ്ര മോദി സർക്കാരിനെ കാര്യമായി വിമർശിക്കാതെ നല്ലൊരു സമയവും കോൺഗ്രസ് വിരുദ്ധ ചർച്ചകൾക്കാണ് വിനിയോഗിച്ചത്.. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്.. കോൺഗ്രസ് ദേശീയ തലത്തിൽ ചേരുന്ന യോഗങ്ങളിൽ ബിജെപിക്കെതിരെ ആണ്

ഏറിയ സമയവും വിമർശനം നടത്തുന്നത് .. പക്ഷേ സിപിഎമ്മിന്റെ ദേശീയ സമ്മേളനം കേവലം കോൺഗ്രസ് വിരുദ്ധ സമ്മേളനം ആയി മാറുന്ന കാഴ്ചയാണ് കണ്ടത് ..
BJP യെ നേരിടാൻ കോൺഗ്രസ് ശക്തമല്ല എന്ന CPMന്റെ സ്ഥിരം പല്ലവി കേരളത്തിലെ ന്യൂനപക്ഷ വോട്ടുകൾ LDF ലേക്ക് ആകർഷിക്കാനുള്ള ഒരു ഗൂഢതന്ത്രം മാത്രമാണ്.. രാജ്യത്ത് 688 എംഎൽഎമാരും 53 എംപിമാരും 24% വോട്ടും ഉള്ള ഏറ്റവും വലിയ ബിജെപി വിരുദ്ധ പാർട്ടിയായ കോൺഗ്രസിനെ ഒഴിവാക്കി ദേശീയതലത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയും എന്ന CPM കേരള ഘടകത്തിന്റെ അഭിപ്രായം യുക്തി രഹിതമാണ്.
4 നാലു ദിവസം നീണ്ടുനിന്ന ആർഭാടം നിറഞ്ഞ പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് വിരുദ്ധ ചർച്ചകളും പിണറായി സ്തുതികളും മാത്രമാണ് കാണാൻ കഴിഞ്ഞത്…
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിൽ ബിജെപിക്കെതിരെ ഒരു പരാമർശവും കണ്ടില്ല… K റയിൽ നടപ്പാക്കാനുള്ള വ്യഗ്രത കൊണ്ട് നരേന്ദ്രമോദിയെ വിമർശിക്കാൻ അദ്ദേഹത്തിന് കഴിയില്ല…

മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിർക്കുന്ന സിപിഎം ദേശീയ നേതാക്കൾക്ക്, കേരളത്തിൽ k-rail നടപ്പാക്കും എന്ന പിണറായി വിജയന്റെ പ്രസംഗത്തെ എതിർക്കാൻ ഉള്ള ആർജ്ജവം ഉണ്ടായില്ല.. ബംഗാളിൽ ജനത്തെ അടിച്ചമർത്തി ഉള്ള നന്ദിഗ്രാം, സിംഗൂർ മോഡൽ വികസനമാണ് ആ സംസ്ഥാനത്ത് സിപിഎമ്മിനെ തകർത്തത് .. എന്നിട്ടും,കേരളത്തിൽ ജനത്തെ വെറുപ്പിച്ചു കൊണ്ടുള്ള K റയിൽ നടപ്പാക്കാനുള്ള പിണറായിയുടെ തീരുമാനത്തെ എതിർക്കാൻ ബംഗാളിൽ നിന്നും വന്ന പ്രതിനിധികൾക്കും ധൈര്യം ഉണ്ടായില്ല… പിണറായി വിജയന്റെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്ന ഒരു കോൺഗ്രസ് വിരുദ്ധ സമ്മേളനം മാത്രമായിരുന്നു CPM ന്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്..

Latest