Connect with us

Kerala

പാര്‍ട്ടിയുടെ ജില്ലാ ചുമതല പുതിയ ആളുകള്‍ക്ക്; അതൃപ്തി പ്രകടിപ്പിച്ച് കെ പി സി സി ജനറല്‍ സെക്രട്ടറിമാര്‍

ജില്ലാ ചുമതല വഹിക്കുന്ന നിലവിലെ ജനറല്‍ സെക്രട്ടറിമാരാണ് വിമര്‍ശനമുന്നയിച്ചത്. തങ്ങളെ മറികടക്കുന്നുവെന്നാണ് വിമര്‍ശനം. പരാതികള്‍ പരിഹരിക്കാമെന്ന് കെ പി സി സി അധ്യക്ഷന്‍.

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ജില്ലാ ചുമതല പുതിയ ആളുകള്‍ക്ക് നല്‍കിയതില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിമാര്‍ക്ക് അതൃപ്തി. ജില്ലാ ചുമതല വഹിക്കുന്ന നിലവിലെ ജനറല്‍ സെക്രട്ടറിമാരാണ് വിമര്‍ശനമുന്നയിച്ചത്. തങ്ങളെ മറികടക്കുന്നുവെന്നാണ് ഓണ്‍ലൈന്‍ യോഗത്തിലെ വിമര്‍ശനം. പരാതികള്‍ പരിഹരിക്കാമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉറപ്പു നല്‍കി.

മിഷന്‍-2025 ന്റെ ചുമതല വയനാട്ടില്‍ ചേര്‍ന്ന കെ പി സി സി ക്യാമ്പ് എക്‌സിക്യൂട്ടിവില്‍ പ്രതിപക്ഷ നേതാവിന് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വി ഡി സതീശന്‍ ഇറക്കിയ സര്‍ക്കുലര്‍ നിലവിലെ പാര്‍ട്ടി ഭാരവാഹികളെ മറികടക്കുന്ന രീതിയിലാണെന്നാണ് മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ആരോപിച്ചത്.

പുതിയ ചുമതല സമാന്തര സംവിധാനമായി കാണേണ്ടതില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. വി ഡി സതീശന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.