Kerala
കുഞ്ഞ് ജനിച്ചതിന് പാര്‍ട്ടി; വിതരണം ചെയ്തതത് എം ഡി എം എ
പത്തനാപുരത്തെ പാര്‍ട്ടിയില്‍ പങ്കെടുത്ത നാലുപേര്‍ പിടിയില്‍

കൊല്ലം | കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് പാര്‍ട്ടി നടത്തി രാസ ലഹരി വിതരണം ചെയ്ത സംഭവത്തില്‍ നാലുപേര്‍ പിടിയില്‍.
പത്തനാപുരത്ത് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂര്‍ സ്വദേശി വിപിന്‍ (26), കുളത്തൂര്‍ പുതുവല്‍ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരണ്‍ (35), വഞ്ചിയൂര്‍ സ്വദേശി ടെര്‍ബിന്‍ (21) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
കിരണിന് കുഞ്ഞ് ജനിച്ചതിന്റെ പേരിലാണ് മുറിയെടുത്ത് ലഹരി പാര്‍ട്ടി നടത്തിയത്. പത്തനാപുരം എസ് എം അപ്പാര്‍ട്ട് മെന്റ് ആന്റ് ലോഡ്ജില്‍ ലഹരി പാര്‍ട്ടിക്കിടെയാണ് ഇവര്‍ പിടിയിലായത്.. 460 ഗ്രാം എം ഡി എം എ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകള്‍ എന്നിവ പിടിച്ചെടുത്തു.
എം ഡി എം എ ഇന്‍ജെക്ട് ചെയ്യുന്നതിനുള്ള 10 സിറിഞ്ചുകള്‍, 23 സിപ് ലോക്ക് കവറുകള്‍, എം ഡി എം എ തൂക്കിവില്‍ക്കാനുള്ള ഡിജിറ്റല്‍ ത്രാസ് എന്നിവയും കണ്ടെടുത്തു. പ്രതികള്‍ക്ക് മയക്കുമരുന്നു വില്‍പ്പനയും ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ലഹരിപ്പാര്‍ട്ടി നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെയെത്തി പരിശോധന നടത്തിയത്.