Kerala
പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാര്‍ട്ടി സ്‌നേഹം,ഏതോ സ്ത്രീയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി ഒത്തിരി പഴികേട്ടു; ജി സുധാകരന്‍
ഉമ്മന്‍ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി.രാഷ്ട്രീയ പ്രവര്‍ത്തകന് മൗലികാവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ | പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാര്‍ട്ടി സ്‌നേഹമെന്നും പ്രതിപക്ഷത്തോടുള്ള ബഹുമാനമാണ് പ്രധാനമെന്നും സിപിഐഎം നേതാവ് ജി സുധാകരന്‍.
ഒരു സ്ത്രീയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി ഒത്തിരി പഴികേട്ടു.
താന്‍ ഒരു വാക്കും ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യുമെന്ന് നമുക്ക് ബോധ്യപ്പെടേണ്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ ചികിത്സാസഹായ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍. ഉമ്മന്‍ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി.രാഷ്ട്രീയ പ്രവര്‍ത്തകന് മൗലികാവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടിയുമായുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയോട് പല കാര്യങ്ങളില്‍ യോജിപ്പും ചില കാര്യങ്ങളില്‍ വിയോജിപ്പും ഉണ്ടായിരുന്നു. അതു തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു പരസ്പരം ഉണ്ടായിരുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.