Connect with us

Kerala

വഴി തടസപ്പെടുത്തി പാര്‍ട്ടി സമ്മേളനം; എം വി ഗോവിന്ദന്‍ 12 ന് ഹാജരാകണമെന്ന് ഹൈക്കോടതി

മറ്റ് രാഷ്ട്രീയ നേതാക്കള്‍ ഫെബ്രുവരി 10നും ഹാജരാകണം.

Published

|

Last Updated

കൊച്ചി | തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസ്സപ്പെടുത്തി പാര്‍ട്ടി സമ്മേളനം നടത്തിയ കോടതിയലക്ഷ്യ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഈ മാസം 12ന് ഹാജരാകണമെന്ന് ഹൈക്കോടതി.

മറ്റ് രാഷ്ട്രീയ നേതാക്കള്‍ ഫെബ്രുവരി 10നും ഹാജരാകണം.നേരത്തെ എംവി ഗോവിന്ദനോടും ഫെബ്രുവരി 10ന് ഹാജരാകാനായിരുന്നു കോടതി ആവശ്യപ്പെട്ടത്.എന്നാല്‍ അന്നേ ദിവസം തൃശൂരില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു തിയതി തരണമെന്ന് കോടതിയോട് എം വി ഗോവിന്ദന്‍ ഇളവ് അപേക്ഷിച്ചു.തുടര്‍ന്നാണ് കോടതി അപേക്ഷ പരിഗണിച്ച് തീയതി മാറ്റിയത്.

വഴി തടസപ്പെടുത്തി പാര്‍ട്ടിക്കാര്‍ പരിപാടി നടത്തിയതില്‍ ഹെെക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

Latest