Connect with us

Kerala

പാര്‍ട്ടി അംഗത്വം പുതുക്കില്ല; അതിനര്‍ഥം ബിജെപിയിലേക്ക് പോകുമെന്നല്ല: എസ് രാജേന്ദ്രന്‍

എന്നെ പ്രവര്‍ത്തിപ്പിക്കരുതെന്ന് കരുതിയ ആളുകളും ചതി ചെയ്ത ആളുകളോടൊപ്പം നില്‍ക്കാനും ഇരിക്കാനും പ്രയാസമുണ്ട്

Published

|

Last Updated

തൊടുപുഴ  | സിപിഎം അംഗത്വം പുതുക്കില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. സിപിഎം നേതാക്കളെത്തി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പാര്‍ട്ടി അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നതിന് ബിജെപിയില്‍ പോകുമെന്ന് അര്‍ഥമില്ലെന്നും രാജേന്ദ്രന്‍ വ്യക്താക്കി

പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നത് എന്റെ മാനസിക വിഷമത്തിന്റെ ഭാഗമായുള്ള തീരുമാനമാണ്. അനുഭവിച്ചത് ഞാനാണ്. എന്നെ പ്രവര്‍ത്തിപ്പിക്കരുതെന്ന് കരുതിയ ആളുകളും ചതി ചെയ്ത ആളുകളോടൊപ്പം നില്‍ക്കാനും ഇരിക്കാനും പ്രയാസമുണ്ട്- രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ താന്‍ തുടരരുതെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെവി ശശി ആഗ്രഹിക്കുന്നത്. ഏരിയാ സെക്രട്ടറിയാണ് മെമ്പര്‍ഷിപ്പ് പുതുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നതായി എസ് രാജേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് എസ് രാജേന്ദ്രനെ സിപിഎമ്മില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. 2023 ജനുവരിയില്‍ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല.

---- facebook comment plugin here -----

Latest