kv thomas@press
പാര്‍ട്ടി പദവിയെന്നാല്‍ കസേരയും മേശയും; എനിക്ക് സ്റ്റൂളായാലും മതി- കെ വി തോമസ്
പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റുന്നത് അറിയിച്ചിട്ടില്ല
കൊച്ചി | പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കുന്നത് ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടിലാണ്. പദവികളില്ലെങ്കിലും സാരമില്ല, പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള്‍ തന്നാലും കുഴപ്പമില്ലെന്നും തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ അഭയം നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവന മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വീടില്ലാത്തവര്‍ക്കാണ് അഭയം വേണ്ടതെന്നും കെ വി തോമസ് പറഞ്ഞു.
നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ വി തോമസിനെ നടപടിക്ക് കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്നലെ ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ സോണിയാ ഗാന്ധിയുടെ തീരുമാനം ഇന്ന് വരാനിരിക്കെയാണ് കെ വി തോമസിന്റെ പ്രതികരണം.