Connect with us

Kerala

സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവന പാര്‍ട്ടി പരിശോധിക്കും: വി ഡി സതീശന്‍

ഘടക കക്ഷികളുമായി സംസാരിക്കും

Published

|

Last Updated

തിരുവനന്തപുരം |  കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിക്കൊണ്ടിരിക്കുന്ന ആര്‍ എസ് എസ് അനുകൂല പ്രസ്താവനകള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരന്‍ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കള്‍ കെ പി സി സി പ്രസിഡന്റുമായി വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസിലുണ്ടാകില്ലെന്നും സതീശന്‍ വ്യക്തമാക്കി.
സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നത്. കെപിസിസി അധ്യക്ഷ്‌നറെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നു. അത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കും.

അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുയരുന്നത്. ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്കു പിന്നാലെ വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്തുവെന്ന പരാമര്‍ശം കൂടി വന്നതോടെ പാര്‍ട്ടി തന്നെ പാര്‍ട്ടി തന്നെ അങ്കലാപ്പിലായിരിക്കയാണ്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്റെ പ്രസ്താവനക്കെതിരെ അമര്‍ഷം ഉയരുകയാണ്. ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്. പരാതിയുമായി ചില എംപിമാരടക്കം എ ഐ സി സിയെ സമീപിച്ചിട്ടുണ്ട. ലീഗിന്റെ രോഷം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് വി ഡി സതീശന്‍ പ്രതികരണവുമായി രംഗത്തുവന്നത്.

 

Latest