Connect with us

Kerala

പരുമല വധശ്രമ കേസ്: അനുഷയുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് നാളേക്ക് മാറ്റി;യുവതിയുടെ ഭര്‍ത്താവിനെ വീണ്ടും ചോദ്യം ചെയ്തു

ഇയാളും അനുഷയും തമ്മിലുള്ള വാട്സാപ് ചാറ്റിന്റെ വിവരങ്ങള്‍ അടക്കം ചോദിച്ചറിയാനാണ് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

Published

|

Last Updated

തിരുവല്ല  | പരുമലയില്‍ നഴ്സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് അരുണിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. പ്രതി അനുഷയുടെ സുഹൃത്ത് കൂടിയായ ഇയാളെ നേരത്തേ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇയാളും അനുഷയും തമ്മിലുള്ള വാട്സാപ് ചാറ്റിന്റെ വിവരങ്ങള്‍ അടക്കം ചോദിച്ചറിയാനാണ് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

അതേസമയം പ്രതി അനുഷയ്ക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ ഇന്ന് തിരുവല്ല കോടതിയില്‍ നല്‍കും. ഇവരുടെ ജാമ്യാപേക്ഷ വിശദമായ വാദം കേള്‍ക്കുന്നതിനായി നാളേക്ക് മാറ്റി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച് കിടന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശിനി സ്നേഹയെയാണ് വധിക്കാന്‍ ശ്രമിച്ചത്. നഴ്സിന്റെ വേഷത്തില്‍ വാര്‍ഡില്‍ എത്തിയ അനുഷ സിറിഞ്ച് വഴി വായു കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. അരുണിനെ സ്വന്തമാക്കാനാണ് കൊലപാതകത്തിന് മുതിര്‍ന്നതെന്ന് അനുഷ മൊഴി നല്‍കിയിരുന്നു

 

ആദ്യത്തെ ബന്ധത്തില്‍നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് ഒരു വര്‍ഷം മുമ്പ് അനുഷ കായംകുളം സ്വദേശിയെ വിവാഹം കഴിച്ചത്. ഇവരുടെ ഭര്‍ത്താവിന്റെയും മുന്‍ ഭര്‍ത്താവിന്റെയും മൊഴി പോലീസ് ശേഖരിക്കും. ആരോഗ്യം വീണ്ടെടുത്ത ശേഷം പരാതിക്കാരിയായ സ്നേഹയുടെയും മൊഴിയെടുക്കും.

പ്രതിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തെങ്കിലും വാട്സാപ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇത് ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

 

---- facebook comment plugin here -----

Latest