Alappuzha
പരുമല ആശുപത്രിയിലെ വധശ്രമം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്.
പത്തനംതിട്ട | പരുമല ആശുപത്രിയില്‍ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്.
യുവതിയുടെ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്ത് ആലപ്പുഴ കാര്‍ത്തികപ്പള്ളി കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) ആണ് പ്രതി. യുവതിയുടെ ഭർത്താവ് പുല്ലൂക്കുളങ്ങര സ്വദേശി അരുണുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന അനുഷ, അരുണ്‍ ഇപ്പോള്‍ തന്നില്‍ നിന്നും അകല്‍ച്ച കാട്ടുന്നു എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന്, അയാളുടെ ഭാര്യയെ ആശുപത്രിയില്‍ കയറി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആണ് അനുഷ.
പ്രസവശേഷം ആശുപത്രിമുറിയില്‍ വിശ്രമിക്കുകയായിരുന്ന അരുണിന്റെ ഭാര്യ സ്‌നേഹയെ ഇന്‍ജെക്ഷന്‍ എടുക്കാനെന്ന വ്യാജേന നഴ്‌സിന്റെ ഓവര്‍ക്കോട്ട് ധരിച്ചെത്തി വായുനിറച്ച സിറിഞ്ച് കൊണ്ട് മൂന്ന് തവണ കുത്തി വായു കുത്തിക്കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. പ്രസവത്തിനായി ഒരാഴ്ച മുമ്പാണ് സ്‌നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴം രാവിലെ ഡിസ്ചാര്‍ജ് ആയിരുന്നു. നിറവ്യത്യാസം ഉള്ളതിനാല്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തില്ല. സ്‌നേഹയും അമ്മയും റൂമില്‍ തങ്ങി.
നഴ്‌സിന്റെ ഓവര്‍കോട്ട് ധരിച്ച് യുവതി മുറിയിലെത്തി കുത്തിവയ്പ്പിന് നിര്‍ബന്ധിക്കുകയായിരുന്നു. ഡിസ്ചാര്‍ജ് ആയി, ഇനിയെന്തിനു കുത്തിവയ്പ്പ് എന്ന് സംശയമുന്നയിച്ചപ്പോള്‍ ഒന്നുകൂടി ഉണ്ടെന്ന് പറഞ്ഞ് കൈ ബലമായി പിടിച്ച് മരുന്നില്ലാത്ത സിറിഞ്ച് കുത്താന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്ന് സ്‌നേഹ മൊഴിനല്‍കി. എസ് ഐ ഷിജു പി സാം ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യവിവാഹം വേര്‍പെടുത്തിയശേഷം കല്യാണം കഴിച്ച യുവതിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് വിദേശത്താണ്. അതേസമയം, അരുണുമായുള്ള ബന്ധം അനുഷ തുടരുകയും ചെയ്തു
---- facebook comment plugin here -----