Connect with us

Kerala

ട്രെയിനില്‍ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാല്‍ അറ്റു

ഇരിട്ടി ഉളിയില്‍ പടിക്കച്ചാല്‍ നസീമ മന്‍സിലില്‍ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കണ്ണൂര്‍ | ട്രെയിനില്‍ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാല്‍ അറ്റു. ഇരിട്ടി ഉളിയില്‍ പടിക്കച്ചാല്‍ നസീമ മന്‍സിലില്‍ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച മംഗള എക്‌സ്പ്രസില്‍ കയറുന്നതിനിടെയാണ് സംഭവം. മുഹമ്മദലിയുടെ ഇരു കാലുകള്‍ക്കുമാണ് സാരമായി പരിക്കേറ്റത്. ഒരു കാല്‍ പൂര്‍ണമായി അറ്റുപോയി. കൈയ്ക്കും പരിക്കുണ്ട്. ഷൊര്‍ണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയ മുഹമ്മദലി നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

പിടിവിട്ട് ട്രാക്കിലേക്ക് വീണ യുവാവിനെ റെയില്‍വേ ജീവനക്കാരും പോലീസും എത്തി ആംബുലന്‍സില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നു 1വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.