National
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സിഗരറ്റ് വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍
ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 336 പ്രകാരമാണ് യാത്രക്കാരനെതിരെ കേസെടുത്തത്.

മുംബൈ|ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ സിഗരറ്റ് വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. വിമാനത്തിലെ ശുചിമുറിക്കുള്ളിലാണ് 42കാരന്‍ പുകവലിച്ചത്. സംഭവത്തെതുടര്‍ന്ന് വിമാന ജീവനക്കാര്‍ യാത്രക്കാരനെ പുകവലിക്കുന്നതില്‍ നിന്ന് തടയുകയും മുംബൈ വിമാനത്താവളത്തില്‍ വെച്ച് മുംബൈ പോലീസിന് കൈമാറുകയും ചെയ്തു.
വിമാനത്തിനുള്ളില്‍ സിഗരറ്റിന്റെ രൂക്ഷഗന്ധം തളം കെട്ടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറിക്കുള്ളില്‍ യാത്രക്കാരന്‍ പുകവലിക്കുന്നത് കണ്ടെത്തിയത്. ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 336 പ്രകാരമാണ് യാത്രക്കാരനെതിരെ കേസെടുത്തത്. ഇയാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും സമാനമായ സംഭവം നടന്നിരുന്നു. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് പുകവലിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.