Connect with us

Kerala

കരിപ്പൂരില്‍ 1.89 കോടിയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളില്‍ നിന്നാണ് 1473 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്

Published

|

Last Updated

മലപ്പുറം |  കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണം പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.89 കോടി രൂപ വില വരും. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളില്‍ നിന്നാണ് 1473 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.ഇതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് നാലുപാക്കറ്റകളിലായി എയര്‍പോര്‍ട്ടിലെ ശുചിമുറിയിലെ ഫ്ളഷ് നോബിനുള്ളില്‍ സൂക്ഷിച്ച 1533 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.

യാത്രക്കാരന്റെ രണ്ട് ഷൂവിന്റെ സോളിനുള്ളിലായിരുന്നു സ്വര്‍ണം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു.

Latest