Kerala
കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരന്റെ അക്രമം; മര്‍ദനം തോളില്‍ കൈ വെച്ചത് ചോദ്യം ചെയ്തതിന്
ബസിലെ പിന്‍സീറ്റില്‍ യാത്ര ചെയ്ത പറമ്പില്‍ ബസാര്‍ സ്വദേശി റംഷാദാണ് അടുത്തിരുന്ന യാത്രക്കാരനെ മര്‍ദിച്ചത്.

കോഴിക്കോട്| കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരന്റെ അക്രമം. മറ്റൊരു യാത്രക്കാരന് നേരെയാണ് മര്‍ദനമുണ്ടായത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം. ബസിലെ പിന്‍സീറ്റില്‍ യാത്ര ചെയ്ത പറമ്പില്‍ ബസാര്‍ സ്വദേശി റംഷാദാണ് അടുത്തിരുന്ന യാത്രക്കാരനെ മര്‍ദിച്ചത്. തോളില്‍ കൈ വെച്ചത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമെന്നാണ് വിവരം.
മറ്റൊരു ബസിലെ ഡ്രൈവറാണ് റംഷാദ്. മാങ്കാവ് സ്വദേശി നിഷാദിനാണ് മര്‍ദനത്തില്‍ പരുക്കേറ്റത്. പ്രതിയെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----