Connect with us

National

ട്രെയിനില്‍ യാത്രക്കാരന് ക്രൂരമര്‍ദനം; ടിടിഇയ്ക്ക് സസ്‌പെന്‍ഷന്‍

പരിശോധനക്കിടെയാണ് ടിടിഇ പ്രകാശ് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിച്ച ടിടിഇയ്ക്ക് സസ്‌പെന്‍ഷന്‍. ബറൗനി- ലക്‌നൗ എക്‌സ്പ്രസിലാണ് സംഭവം. പരിശോധനക്കിടെയാണ് ടിടിഇ പ്രകാശ് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്. അന്വേഷണ വിധേയമായാണ് ടിടിഇ പ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തത്. നീരജ് എന്ന യാത്രക്കാരനാണ് ക്രൂരമായി മര്‍ദനമേറ്റത്.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മര്‍ദനമേല്‍ക്കുന്നതിനിടെ യുവാവ് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് റെയില്‍വേ അധികൃതര്‍ ടിടിഇയെ സസ്‌പെന്‍ഡ് ചെയ്തത്. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളെടുത്ത സഹ യാത്രക്കാരനെയും ടിടിഇ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിന്റെ കൈയില്‍ ടിക്കറ്റ് ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

 

 

 

Latest