Kerala
യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം കണ്ണൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി
കൊളംബോയില്‍ നിന്ന് ദമാമിലേക്ക് പോവുകയായിരുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് അടിയന്തിരമായി ഇറക്കിയത്

കണ്ണൂര്‍ | യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കണ്ണൂരില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. കൊളംബോയില്‍ നിന്ന് ദമാമിലേക്ക് പോവുകയായിരുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. യാത്രക്കാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി 8.20 ഓടെയാണ് സംഭവം.വിമാനം പുറപ്പെട്ടതോടെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു
---- facebook comment plugin here -----