Kerala
ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണു യാത്രക്കാരിക്ക് പരുക്ക്
താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം

താമരശ്ശേരി|താമരശ്ശേരി ചുടലമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരുക്കറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.
നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോര്‍ തുറന്നുപോവുകയായിരുന്നു. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്നാണ് ആരോപണം.
സീനത്തിനെ ഓമശേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
---- facebook comment plugin here -----