International
കസാഖിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു
വിമാനത്തില്‍ 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു.
അസ്റ്റാന| കസാഖിസ്ഥാനിലെ അക്തോ നഗരത്തിന് സമീപം യാത്രാ വിമാനം തകര്‍ന്നു വീണു.
അസര്‍ബൈജാന്‍ എയര്‍ലൈന്‍സില്‍ നിന്നുള്ള ഒരു യാത്രാ വിമാനമാണ് തകര്‍ന്നു വീണത്. വിമാനത്തില്‍ 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. പന്ത്രണ്ട് യാത്രക്കാരെ രക്ഷിക്കാനായെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനം ഗ്രോസ്നിയിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയിട്ടുണ്ടെന്ന് കസാഖിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.
---- facebook comment plugin here -----