Kerala
ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു
കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ആള്‍ക്കാണ് കുത്തേറ്റത്.

കോഴിക്കോട്| ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ട്രെയിന്‍ യാത്രക്കാരന് കുത്തേറ്റു. പയ്യോളിക്കും വടകരക്കുമിടയില്‍വച്ചാണ് കുത്തേറ്റത്. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ആള്‍ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിലാണ് സംഭവം.
മറ്റൊരു യാത്രക്കാരന്‍ സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ചാണ് കുത്തിയത്. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. കുത്തേറ്റ യാത്രക്കാരന്റെ മുറിവ് സാരമല്ല.
---- facebook comment plugin here -----