Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍

സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്‌സ്യൂളുകളാക്കിയാണ് പ്രതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്.

Published

|

Last Updated

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ പെരിന്തല്‍മണ്ണ സ്വദേശിയെ കസ്റ്റഡിയിലെടുത്തു.864 ഗ്രാം സ്വര്‍ണവുമായി നെമ്മിനി സ്വദേശി അബ്ദുള്‍റഹീം ആണ് പിടിയിലായത്.

സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതി കടത്തിയത്. ആഭ്യന്തരവിപണിയില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന് 60 ലക്ഷത്തോളം രൂപ വിലവരും.

ഷാര്‍ജയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ അബ്ദുള്‍ റഹീംനെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Latest