Connect with us

Ongoing News

ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ പി സി ആര്‍ ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം

Published

|

Last Updated

അബൂദബി | ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ പി സി ആര്‍ പരിശോധനാ ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലമാണ് സമര്‍പ്പിക്കേണ്ടത്. സാമ്പിള്‍ ശേഖരിച്ച സമയം മുതല്‍ പുറപ്പെടുന്ന സമയം വരെ 72 മണിക്കൂറിനുള്ളിലെടുത്ത ഫലമാണ് പരിഗണിക്കുക.

ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് ഓണ്‍ലൈന്‍ വഴി യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ (www.newdelhiairport .in) കൊവിഡ് സ്വയം പ്രഖ്യാപന ഫോറം (എസ് ഡി എഫ് ) സമര്‍പ്പിക്കുകയും പാസ്‌പോര്‍ട്ട് കോപ്പി അപ്പ്‌ലോഡ് ചെയ്യുകയും വേണം. എസ് ഡി എഫ് ഫോറം, പി സി ആര്‍ പരിശോധനാ റിപ്പോര്‍ട്ട് എന്നിവയുടെ കോപ്പി കൈവശം കരുതുകയും പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം. എന്നാല്‍ സ്‌ക്രീന്‍ ഷോര്‍ട്ട് സ്വീകാര്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Latest