Connect with us

Kerala

കരിപ്പൂരില്‍ വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു

മൂന്നു മണിക്കൂറോളം വിമാനത്തില്‍ ഇരുത്തിയശേഷമാണ് സര്‍വീസ് റദ്ദാക്കുന്ന വിവരം യാത്രക്കാരെ അറിയിച്ചത്.

Published

|

Last Updated

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട ബഹ്‌റൈന്‍ വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു. സാങ്കേതിക തകരാര്‍മൂലമാണ് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയത്. കരിപ്പൂരില്‍ ഗള്‍ഫ് എയര്‍ വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ ഹോട്ടലില്‍ തുടരുകയാണ്. ഒരു ദിവസം കഴിഞ്ഞിട്ടും പകരം വിമാനം ഉറപ്പാക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല. അതേസമയം ഇന്ന് വിഷയത്തില്‍ പരിഹാരം കാണുമെന്നാണ് കമ്പനി യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.

മൂന്നു മണിക്കൂറോളം വിമാനത്തില്‍ ഇരുത്തിയശേഷമാണ് സര്‍വീസ് റദ്ദാക്കുന്ന വിവരം യാത്രക്കാരെ അറിയിച്ചത്.തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ഹോട്ടല്‍ സൗകര്യം ഒരുക്കുകയായിരുന്നു. രാത്രി പത്ത് മണിക്ക് വിമാനമൊരുക്കുമെന്നാണ് നിലവില്‍ കമ്പനി അധികൃതര്‍ അറിയിക്കുന്നത്.

Latest