Connect with us

National

യാത്രക്കാരെ വലച്ചത് 12 മണിക്കൂര്‍; എയര്‍ ഇന്ത്യ ഡല്‍ഹി- കൊച്ചി വിമാനം പുറപ്പെട്ടു

വിമാനം വൈകാനുള്ള കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല

Published

|

Last Updated

ന്യൂഡല്‍ഹി | യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഡല്‍ഹി കൊച്ചി വിമാനം 12 മണിക്കൂറിനൊടുവില്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടു. ഇന്നലെ രാത്രി 8.55നു പുറപ്പടേണ്ട വിമാനം ഇന്ന് രാവിലെ ഒമ്പതിനാണ് പുറപ്പെട്ടത്.വിമാനം മണിക്കൂറുകളോളം വൈകിയത് ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കമുള്ള യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കി.

വിമാനം വൈകാനുള്ള കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഭക്ഷണമോ മറ്റ് സൗകര്യമോ ഒന്നും അധികൃതര്‍ ഒരുക്കി തന്നില്ലെന്നും യാത്രക്കാര്‍ ആരോപിച്ചിരുന്നു.

ഇന്ന് രാവിലെ 6 മണിക്ക് വിമാനം പുറപ്പെടുമെന്ന് അവസാനം അറിയിച്ചെങ്കിലും പുറപ്പെടാന്‍ വൈകിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

---- facebook comment plugin here -----

Latest