Connect with us

Uae

പുതിയ വിമാനത്താവളത്തില്‍ യാത്രക്കാര്‍ ലഗേജുകള്‍ക്ക് ക്യൂ നില്‍ക്കേണ്ടി വരില്ല

എത്തിച്ചേരുമ്പോഴേക്കും ലഗേജുകള്‍ ടെര്‍മിനലില്‍ തയ്യാറായിരിക്കും.

Published

|

Last Updated

ദുബൈ| ദുബൈ വേള്‍ഡ് സെന്‍ട്രലിന്റെ പുതിയ ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ലഗേജുകള്‍ക്കായി കാത്തിരിക്കേണ്ടതില്ല. പകരം, എത്തിച്ചേരുമ്പോഴേക്കും ലഗേജുകള്‍ ടെര്‍മിനലില്‍ തയ്യാറായിരിക്കും. അല്ലെങ്കില്‍ യാത്രക്കാരുടെ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ നേരിട്ട് ഡെലിവറി ചെയ്യും. ഡിനാറ്റ സി ഇ ഒ സ്റ്റീവ് അലന്‍ വ്യക്തമാക്കിയതാണിത്.

സാധ്യമായ ഏറ്റവും മികച്ച യാത്രാനുഭവം ഒരുക്കാനാണ് ലക്ഷ്യം. പൂര്‍ണമായും യാന്ത്രികമായി, ക്യൂകളില്ലാതെ, ബയോമെട്രിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിമാനത്താവളത്തിലൂടെ തടസ്സമില്ലാത്ത യാത്ര നല്‍കും. അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വയംഭരണ ലഗേജ് ട്രാക്ടറുകള്‍ പരീക്ഷിക്കുകയാണ്. അതോടൊപ്പം ഡിനാറ്റയുടെ കാര്‍ഗോ വെയര്‍ഹൗസുകള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും നിക്ഷേപം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ഡിനാറ്റയാണ് ദുബൈ എയര്‍പോര്‍ട്ടുകളില്‍ ബാഗേജ് സേവനദാതാവ്.

 

 

Latest