abudhabi international airport
അബൂദബിയിൽ പാസ്‌പോർട്ട് ഇല്ലാതെ യാത്രചെയ്യാനുള്ള സൗകര്യം വരുന്നു
പാസ്‌പോർട്ടിന് ബദലായിരിക്കും ഈ സംവിധാനം.
അബൂദബി | വിമാനത്തിൽ കയറുന്നത് വരെ യാത്രക്കാരുടെ മുഖം ഉപയോഗിച്ച് നടപടി പൂർത്തിയാക്കാൻ സാധിക്കുന്ന നൂതന ബയോമെട്രിക് സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങി അബൂദബി എയർപോർട്ട്. പാസ്‌പോർട്ടിന് ബദലായിരിക്കും ഈ സംവിധാനം. സ്മാർട്ട് ക്യാമറകൾ ഉപയോഗിച്ച് യാത്രക്കാരന്റെ മുഖത്തിന്റെ ചിത്രം പകർത്തുകയും യാത്ര ചെയ്യാൻ അനുമതിയുണ്ടോ എന്ന് സ്ഥിരീകരിക്കുകയും ചെയ്യും.
സംവിധാനത്തിന്റെ ആദ്യ ഘട്ടം നിലവിൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി ബി പി) വിഭാഗത്തിൽ പരീക്ഷിച്ചുവരികയാണ്. ക്രമേണ ഈ സംവിധാനം യു എസിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സ് വിമാനങ്ങളിൽ പരീക്ഷിക്കും.
വരും മാസങ്ങളിൽ എല്ലാ എയർലൈനുകൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ വ്യാപിപ്പിക്കും. അബൂദബി എയർ എക്‌സ്‌പോ 2022 ന്റെ ആദ്യ ദിനത്തിലാണ് ഈ നൂതന സാങ്കേതികവിദ്യ അധികൃതർ പ്രഖ്യാപിച്ചത്.
---- facebook comment plugin here -----