Connect with us

Saudi Arabia

പാസ്പോർട്ട് ടു ദി വേൾഡ്; അവിസ്മരണീയമാക്കി ഇന്ത്യൻ  ആഘോഷ പരിപാടികൾ  

സഊദി അറേബ്യയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

അല്‍ഖോബാര്‍| ഇന്ത്യയുടെ കലാ-സാംസ്‌കാരിക വൈവിധ്യം ആസ്വാദകര്‍ക്ക് മുന്നില്‍ തുറന്നിട്ട് സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സംഘടിപ്പിച്ച ‘പാസ്പോര്‍ട്ട് ടു ദി വേള്‍ഡിലെ ഇന്ത്യന്‍ ആഘോഷ രാവുകള്‍ക്ക് ശനിയാഴ്ച്ച ദമാം അല്‍ഖോബാറിലെ ഇസ്‌കാന്‍ പാര്‍ക്കില്‍ തിരശ്ശീല വീഴും. സഊദി അറേബ്യയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഓരോ ആഴ്ചയിലും ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ നാല് ദിനങ്ങളിലായി സുഡാന്‍, ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് രാജ്യക്കാര്‍ക്കുമാണ് കിഴക്കന്‍ പ്രവിശ്യയില്‍ ഏപ്രില്‍ 9 മുതല്‍ മെയ് 3 വരെ ദമാം അല്‍ഖോബാറില്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന വ്യത്യസ്തമായ വിനോദ പരിപാടികള്‍ നടക്കുന്നത്.

സമ്പന്നമായ ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതായിരുന്നു ഓരോ ദിനങ്ങളിലെയും കലാപരിപാടികള്‍.സാംസ്‌കാരിക വൈവിധ്യത്തിനായുള്ള സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഓരോ രാജ്യത്തിത്തിന്റെയും സവിശേഷമായ പൈതൃകം എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ അനുഭവം പ്രദാനം ചെയ്യുന്ന നൃത്ത പ്രകടനങ്ങള്‍,കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ഓപ്പണ്‍ എയര്‍ മാര്‍ക്കറ്റുകള്‍, പൈതൃക വസ്ത്രങ്ങള്‍, പെര്‍ഫോമന്‍സ് തിയേറ്ററുകള്‍, സംവേദനാത്മക ഇന്‍സ്റ്റാളേഷനുകള്‍ എന്നിവ പ്രത്യേക മേഖലകളില്‍ പ്രദര്‍ശനങ്ങള്‍ നാല് ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളില്‍ ഒരുക്കിയിരുന്നത്.

പ്രവാസികളെ അവരുടെ മാത്യരാജ്യവുമായി കൂട്ടിയിണക്കുക, സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സഊദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ആദ്യമായി അല്‍ഖോബാറില്‍ ഇന്ത്യക്കാര്‍ക്കായി കലാവിരുന്നുകള്‍ സഘടിപ്പിച്ചത്.ഏപ്രില്‍ 23 മുതല്‍ 26 വരെ ഫിലിപ്പീന്‍സ്, ഏപ്രില്‍ 30 മുതല്‍ മെയ് 3 വരെ ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്കായാണ് പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് തുടര്‍ന്ന് ഉത്സവം ജിദ്ദയിലേക്ക് നീങ്ങും.

Latest