Kerala
പാറശാലയില്‍ വാഹനാപകടത്തില്‍ പാസ്റ്റര്‍ മരിച്ചു
അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി, സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം
തിരുവനന്തപുരം | പാറശാലയില്‍ അമിത വേഗത്തിലെത്തിയ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.പാറശാല സ്‌കൂളിന് മുന്‍വശത്തു വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിക്കുകയായിരുന്നു. അസംബ്ലീസ് ഓഫ് ഗോഡ് പാസ്റ്റര്‍ വിജയനാണ് മരിച്ചത്.
അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി, സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. ടിപ്പര്‍ ലോറി തട്ടി റോഡില്‍ വീണ വിജയന്റെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ ചക്രം കയറിയിറങ്ങി. വിജയന്‍ അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു.
---- facebook comment plugin here -----