Kerala
പത്തനംതിട്ട സഹകരണ ബേങ്ക് തിരഞ്ഞെടുപ്പ്; പരസ്പരം കള്ളവോട്ട് ആരോപണവുമായി സിപിഎമ്മും കോണ്‍ഗ്രസും
എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അമല്‍ ഒന്നിലധികം തവണ വോട്ട് ചെയ്തു എന്നാണ് വിഡിയോകള്‍ തെളിവായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിക്കുന്നത്

പത്തനംതിട്ട | പത്തനംതിട്ട സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അമല്‍ ഒന്നിലധികം തവണ വോട്ട് ചെയ്തു എന്നാണ് വിഡിയോകള്‍ തെളിവായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആരോപണം അമല്‍ നിഷേധിച്ചു.
അതേ സമയം തങ്ങളും കള്ളവോട്ട് ചെയ്‌തെന്ന സൂചന നല്‍കുന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം സിപിഎം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.
തങ്ങളും കള്ളവോട്ട് ചെയ്‌തെന്ന സൂചന നല്‍കിയത് നഗരസഭ കൗണ്‍സിലര്‍ അഡ്വക്കേറ്റ് സുരേഷ് കുമാര്‍ ആണ്. കള്ളവോട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് അറിയുമെന്ന് കാണിച്ചുകൊടുത്തു എന്ന് സുരേഷ് കുമാര്‍ വിഡിയോയില്‍ പറയുന്നു