Connect with us

Organisation

പത്തനംതിട്ട ജില്ലാ പ്രചരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ട ജില്ലാതല പ്രചരണ പോസ്റ്റര്‍ പ്രകാശനം മന്ത്രി കെ രാജന്‍ നിര്‍വ്വഹിച്ചു

Published

|

Last Updated

പത്തനംതിട്ട |  മര്‍കസ് സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ലാതല പ്രചരണ പോസ്റ്റര്‍ പ്രകാശനം മന്ത്രി കെ രാജന്‍ നിര്‍വ്വഹിച്ചു. ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി, സുധീര്‍ വഴിമുക്ക്, അന്‍സര്‍ ജൗഹരി, അബ്ദുല്‍ അഹദ്, മുഈനുദ്ദീന്‍, നിയാസ് ജൗഹരി സംബന്ധിച്ചു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുല്‍ ബുഖാരി ദര്‍സിന്റെ വാര്‍ഷിക സമാപനമായ ഖത്മുല്‍ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും മര്‍കസിന്റെ 50ാം വാര്‍ഷിക പ്രഖ്യാപനവും ഫെബ്രുവരി 15,16,17 തിയ്യതികളില്‍ കോഴിക്കോട് മര്‍കസില്‍ നടക്കും.